Pages

Wednesday, January 23, 2013

ഒരു റിപ്പബ്ലിക് ദിനത്തിന്റെ ഓര്‍മകളും അല്പം കണ്ണീരും.....





1989 ഡല്‍ഹി : തണുത്തു വിറയ്ക്കുന്ന ഡല്‍ഹിയിലെ എന്‍.സിസി ക്യാമ്പ്‌:
 കേരളത്തിനകതും പുറത്തുമായുള്ള 9 ഓളം സെലക്ഷന്‍ ക്യാമ്പ്‌ കള്‍ക്ക് ശേഷം തിരുവന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള റെയില്‍വേ സ്റെഷനുകളിലെ യാത്രഅയപ്പുകല്‍ക്കൊടുവില്‍ ഡല്‍ഹിയിലേക്ക്. തലസ്ഥാന നഗരിയിലേക്ക് അടുക്കുംതോറും തണുപ്പ് കൂടി കൂടി വരുന്നു.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടിയത്തണ് പ്പാണി പ്രാവഷ്യമെന്നു പട്ടാളക്കാരുടെ സംസാരത്തില്‍ നിന്നും
മനസ്സിലായി. ആര്‍മി, നേവി.എയര്‍ വിംഗ് വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപെട്ട എന്‍.സി.സി.കേഡെറ്റുകളാണ്  സന്ഖതിലുള്ളത് . എന്‍.സി.സി.ക്ക് പ്രത്യേകം അനുവദിച്ച പട്ടാള ക്യാമ്പില്‍ ടെന്റുകള്‍ സ്വയം കെട്ടിയുണ്ടാക്കണം.ഫ്ലാഗ് ഏരിയ എത്ര കണ്ടു അലങ്കരിക്കാമോ അത്രയും പൊഇന്റ്സ് നേടാനുള്ള മത്സരം കൂടിയാണ്. കോഴിക്കോട് ഫാറൂക്ക് കോളേജ് ഡിഗ്രി
സെക്കന്റ്‌ ഇയര്‍ ബീകോമിന് പഠിക്കുമ്പോഴാണ് ഞാന്‍ സെലക്ട്‌ ചെയ്യപെടുന്നത് എന്‍.സി.സി.യുടെ നേവി വിംഗ് കെഡറ്റ് ക്യാപ്റ്റന്‍. കെമിസ്ട്രി യിലെ റഷീദ് സാറായിരുന്നു കോളേജിലെ എൻ.സി .സി.ഓഫീസർ  . ഒരു വര്‍ഷത്തോളം ക്യാമ്പ്കളില്‍ നിന്നും ക്യാമ്പ്‌ കളിലേക്ക് ഓട്ടമായിരുന്നു. കനത്ത ട്രൈനിംഗ് എങ്കിലും റിപുബ്ലിക് ഡേ മാര്‍ച്ച്‌ എന്ന സ്വപ്നം സഫല്യമാകുകയായിരുന്നു. വാഴക്കാട് ഗവ: സ്കൂളിലെ എന്‍..സി.സിയിലുണ്ടായപ്പോള്‍ ഓ.കെ രേസ്റൊരെന്റിലെ കായപ്പതിലും, 'ബടാഖാന' യിലും ആയിരുന്നു ശ്രദ്ധ യെങ്കിലും ശെരിക്കും എന്റെ
പട്ടാള ജീവിതത്തിന്റെ അടിത്തറ അതായിരുന്നു .  ഈ ക്യാമ്പുകള്‍ മനസ്സും ശരീരവും രാജ്യത്തിന്‌ വേണ്ടി സമര്‍പ്പിച്ച ധീര ജവാന്മാരുടെ ജീവിതം അടുത്തറിയാനും അനുഭവിക്കാനും വഴിയൊരുക്കി.അതി രാവിലെ സ്കിന്നി ഡ്രെസ്സും,യുനിഫോമും അതിനു മുകളില്‍ വൂലെന്‍ കൊട്ടുമായി ഞങ്ങള്‍ തണുത്തു വിറച്ചു പരേഡ് ഗ്രൗണ്ടിലെത്തുമ്പോള്‍ വെറും യുനിഫോമില്‍ വിയര്‍ത്തോലിക്കുന്ന പട്ടാളക്കാര്‍ ഞങ്ങള്‍ക്കെല്ലാം അത്ഭുതമായിരുന്നു. ജനുവരി 24 വരെ ഞങ്ങള്‍ക്ക് കനത്ത ട്രെയിനിംഗ് തന്നെയായിരുന്നു. എനിക്ക് റിപബ്ലിക് ഡേ മാര്‍ച്ചിനും പ്രൈം മിനിസ്റ്റര്‍  റാലി യിലെ ഗാര്‍ഡ് ഓഫ് ഓണറിനും സെലക്ഷന്‍ കിട്ടി. ജനുവരി 25 നു രാജ്പത്തില്‍ ഇന്ത്യ ഗേറ്റ് വരെയുള്ള മാര്‍ച്ച്‌ പാസ്റ്റ് റിഹേര്‍സല്‍. ജനുവരി 26 നു വെളുപ്പിന് മാര്‍ച്ച്‌ പാസ്റ്റ് , ആദ്യം ഇന്ത്യന്‍ മിലിറ്ററി വിങ്ങുകള്‍ ശേഷം എന്‍.സി.സി.വിങ്ങ്സ് ,സ്കൌട്ട് തുടങ്ങിയ  തിരഞ്ഞെടുത്ത വിഭാഗങ്ങള്‍, ഇന്ത്യന്‍ മിലിറ്ററി യുടെ അത്യാധുനിക യുധോപകരണങ്ങള്‍ ടാങ്കുകള്‍, ഓരോ സംസ്ഥാനത്തിന്റെയും സാംസ്‌കാരിക പ്ലോട്ടുകള്‍, കലാ പ്രകടനങ്ങള്‍, അഭിമാനതോടൊപ്പം കണ്ണിനും കാതിനും ഹരം പകന്നു നമ്മുടെ രാജ്യത്തിന്റെ റിപ്പ്ബ്ലിക് ദിനം.
അന്നത്തെ പ്രസിഡന്റ്‌ ആര്‍. വെങ്കട്ടരാമന്‍ ആയിരുന്നു പതാക ഉയര്‍ത്തി
സെലുട്ട് സ്വീകരിച്ചത് . ജനുവരി 27നു 'പ്രൈം മിനിസ്റെര്സ് റാലി' യായിരുന്നു. പ്രധാന മന്ത്രി
രാജീവ്  ഗാന്ധി ക്ക് 'ഗാര്‍ഡ് ഓഫ് ഓണര്‍' നല്കിയതും തുടര്‍ന്ന് ഇന്ത്യയുടെ പ്രഥമ പൌരനോടൊപ്പം ഡിന്നര്‍ പാര്‍ട്ടിയും അവിശ്വസനീയ നേട്ടമായി ഇന്നും കരുതുന്നു.
മടക്കയാത്ര:  
ഇന്ത്യയുടെ വിവിധ സ്റ്റേറ്റ് കളിലെ ഒന്നര മാസത്തെ സൗഹൃതത്തിനു താത്കാലിക വിട പറച്ചില്‍, നേരെ കേരളത്തിന്റെ തലസ്ഥാനത്തേക്ക് .തിരുവനന്തപുരത്ത് കേരള ഗവര്‍മെന്റ് ന്റെ ഒഫീഷ്യല്‍ സ്വീകരണം വീണ്ടും തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ട്രെയിന്‍ യാത്ര. തുടര്‍ന്ന് ഒരു
വര്‍ഷത്തിനകം  കുടുംബാങ്ങഗലായി മാറിയ സുഹൃത്തുക്കളോട് ഓരോ റെയില്‍വേ സ്റ്റഷനിലും തീര്‍ച്ചയായും വീണ്ടും കാണാമെന്ന വാഗദാനത്തോടെ കണ്ണീരില്‍ നിറഞ്ഞ വിട പറച്ചിലും  കുടുംബത്തെ കണ്ട സന്തോഷവും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.
അടുത്ത ദിവസം തന്നെ ഫാറൂക്ക് കോളേജില്‍:  
കൂട്ടുകാരുടെ ഇടയില്‍ ഡല്‍ഹി ബഡായികള്‍,ഫാറൂക്ക്  കോളേജ് പിറ്റേ ദിവസം സ്വീകരണവും ഒരുക്കിയിരുന്നു..
പെട്ടെന്ന്....
...കൂട്ടുകാരന്‍ വന്നു പറഞ്ഞു നിന്നെ തിരഞ്ഞ് ഒരു മിലിറ്ററി ഓഫീസര്‍ വന്നിരിക്കുന്നു പ്രിന്‍സിപ്പലുമുണ്ട് ..ഞാനൊന്നു ഞെട്ടി..പെട്ടെന്ന് കാറില്‍ കയറാന്‍ പറഞ്ഞു,ഞങ്ങള്‍ പേടിയോടെ മാത്രം കണ്ടിരുന്ന കേര്‍ണല്‍ പിള്ള സാറിന്റെ കാറാണ് .വണ്ടി നേരെ പോയത് കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വലിറ്റിയിലാണ്. ഇറങ്ങിയ ഉടനെ എസ് .എന്‍ കോളേജിലെ ബഷീര്‍ വന്നു പറഞ്ഞു
" നമ്മുടെ സീമ മരിച്ചു" ഒരു ഷോക്കായിരുന്നു ആ വാര്‍ത്ത‍, ഒരു വര്‍ഷത്തോളം ക്യാമ്പുകളില്‍ എല്ലാവരുടെയും സീമ ചേച്ചിയായിരുന്നു. കൂടുതല്‍ സമയത്തും യുനിഫോമില്‍ മാത്രം കാണുന്ന, ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന പ്രോവിടെന്‍സ് ഗേള്‍സ്‌ കോളേജിലെ ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥിനി. രണ്ടു ദിവസം മുന്പ് വിട പറയുമ്പോഴും ഞങ്ങളുടെ കോളേജില്‍ വരുമെന്ന് പറഞ്ഞു പോയ സീമ മരിച്ചെന്നു വിശ്വസിക്കാനാവുന്നില്ല. ഉയരവും സീനിയോറിറ്റിയും കൊണ്ട് പലപ്പോഴും
സീനിയര്‍ ഇന്ചാര്ജ് ആയി വരാറുണ്ടായിരുന്നു സീമ പട്ടാളക്കാരിയവാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി . ഡല്‍ഹി യിലെ അതീവ തണുപ്പില്‍ തലച്ചോറില്‍ പഴുപ്പ് വന്നു എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്‌. : അതിന്റെ മുന്‍കരുതല്‍ പോലെ കേരള-ലക്ഷദ്വീപ് കണ്ടിജെന്റ്റ് കേടറ്റുകളെല്ലാം ഓരോരോ
മെഡിക്കല്‍ കോളേജ് കളിലും ഒബ്സേര്‍വഷനില്‍ ആണ്. അപ്രതീക്ഷിതമായി മെഡിക്കല്‍ കോളെജിള്‍ മിലിറ്ററി സീനിയര്‍ ഓഫീസമാരും, പോലീസും വന്നത് കണ്ടു മാധ്യമങ്ങളും എത്തി. പിറ്റേ ദിവസത്തെ ന്യൂസ്‌ പേപ്പറുകളില്‍ പേര് കണ്ടു മെഡിക്കല്‍ കോളേജിലും വീട്ടിലും  ബന്ധുക്കളെതിയപ്പോഴേക്കും എനിക്ക് വീട്ടിലെത്താന്‍ പറ്റിയത് വലിയ ആശ്വാസമായി. യുദ്ധം കഴിഞ്ഞു വരുന്ന പട്ടാളക്കാരന്റെ സ്വീകരണമായിരുന്നു എല്ലായിടത്തും. ഇന്നും ഓരോ
റിപ്പ ബ്ലിക് ദിനം വരുമ്പോഴും അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുമ്പോള്‍ ഈ രാജ്യത്തിന്‌ വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെയും ,രാജ്യത്തിന്‌ വേണ്ടി ചോരയും ജീവനും കൊടുക്കുന്ന പട്ടാളക്കാരോടൊപ്പം ഞാനിന്നും ഓര്‍ക്കുന്നു സീമയെന്ന ആ ധീരയായ
പട്ടാളക്കാരിയെ......